ഡൽഹി: താൻ എന്തുകൊണ്ടാണ് വാച്ച് തിരിച്ചുകെട്ടുന്നതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബോളിവുഡ് നടന്‍ അക്ഷയ്കുമാറുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഞാന്‍ ജനങ്ങളെ അപമാനിക്കാന്‍ ആഗ്രഹിക്കുന്നില്ല, അതുകൊണ്ടാണ് വാച്ച് തിരിച്ച് കെട്ടുന്നതെന്നായിരുന്നു മോദി വ്യക്തമാക്കിയത്. താന്‍ നിരവധി യോഗങ്ങളില്‍ പങ്കെടുക്കാറുണ്ട്. യോഗങ്ങളില്‍ പങ്കെടുക്കുന്നതിനിടയില്‍ സാധാരണയായി സമയം നോക്കുന്നതിനായി നമ്മള്‍ വാച്ചിലേക്ക് നോക്കും. എന്നാൽ നമുക്ക് പോകാന്‍ സമയമായി എന്നാണ് അടുത്തിരിക്കുന്ന ആൾ കരുതുക. അത് അയാൾക്ക് ചിലപ്പോള്‍ അപമാനകരമായി തോന്നിയേക്കാം. അത് ഒഴിവാക്കാനായാണ് വാച്ച് തിരിച്ച് കെട്ടുന്നത്. അപ്പോള്‍ അവര്‍ക്ക് മനസ്സിലാകും നമ്മള്‍ സമയമാണ് നോക്കുന്നതെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
Post Your Comments