Election NewsKeralaLatest News

വോട്ടിംഗ് യന്ത്രങ്ങളിലെ തകരാറ് ; ടിക്കറാം മീണ മാധ്യമങ്ങളോട്

തിരുവനന്തപുരം : പോളിംഗിനിടെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായത് കാലാവസ്ഥ വ്യതിയാനം കൊണ്ടാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ ടിക്കറാം മീണ മാധ്യമങ്ങളോട് പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളിലെ തകരാർ മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ കുറവാണ് കേരളത്തിൽ ഉണ്ടായത്. പിഴവ് 0.44 ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.വിമർശനങ്ങൾ ശരിയായ രീതിയിൽ ഉൾക്കൊള്ളുന്നു. 38003 ൽ 397 ബാലറ്റ് മെഷീനുകൾ തകരാറിലായെന്നും ആദ്ദേഹം വ്യക്തമാക്കി.

അതേസമയയം കളമശേരിയിലെ ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിൽ അധികവോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ എറണാകുളം സ്ഥാനാർത്ഥി പി.രാജീവ്‌ റീപോളിംഗ് നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button