തിരുവനന്തപുരം•ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 13 ജില്ലകളിലെ 44 വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് നടപടികള്‍ സ്വീകരിയ്ക്കുവാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ആഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 33 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെയും ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലെയും കോട്ടയം, ഇടുക്കി ജില്ലകളില്‍ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലെയും ആലപ്പുഴ ജില്ലയില്‍ രണ്ട് നഗരസഭാ വാര്‍ഡുകളിലെയും ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓരോ നഗരസഭാ വാര്‍ഡുകളിലെയും വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്.
ഈ വാര്‍ഡുകളിലെ കരട് വോട്ടര്‍പട്ടിക ഇന്ന് (25ന്) പ്രസിദ്ധീകരിക്കും. അവകാശവാദങ്ങളും ആക്ഷേപങ്ങളും മേയ് 9 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പേര് ഉള്‍പ്പെടുത്തുന്നതിന് – ഫാറം 4, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിന് – ഫാറം 6 പോളിംഗ് സ്റ്റേഷന്‍/വാര്‍ഡ് സ്ഥാനമാറ്റം – ഫാറം 7 എന്നീ അപേക്ഷകളാണ് ഓണ്‍ലൈനായി സ്വീകരിക്കുക. പേര് ഒഴിവാക്കുന്നതിന് ഫാറം-5-ല്‍ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലൂടെയോ അപേക്ഷിക്കണം
.
അവകാശവാദങ്ങളിലും ആക്ഷേപങ്ങളിലും തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 18 ആണ്. അന്തിമ വോട്ടര്‍പട്ടിക മേയ് 20 -ന് പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പുതുക്കുന്നതിനുളള യോഗ്യതാ തീയതിയായ 2019 ജനുവരി ഒന്നിനോ അതിനുമുമ്പോ അപേക്ഷകര്‍ക്ക് 18 വയസ് തികഞ്ഞിരിക്കണം. കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭ ഓഫീസുകളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. നിലവിലെ പട്ടിക ംംം.ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശി -ല്‍ ലഭ്യമാണ്.
തിരുവനന്തപുരം ജില്ലയില്‍ കുന്നത്തുകാല്‍ ഗ്രാമ പഞ്ചായത്തിലെ കോട്ടുക്കോണം, അമ്പൂരിയിലെ ചിറയക്കോട്, കാട്ടാക്കടയിലെ പനയംകോട്, കല്ലറയിലെ വെള്ളംകുടി, നാവായിക്കുളത്തെ ഇടമണ്‍നില, മാറനല്ലൂരിലെ കുഴിവിള, കണ്ടല വാര്‍ഡുകളിലെയും വോട്ടര്‍ പട്ടികയാണ് പുതുക്കുക.
കൊല്ലം ജില്ലയില്‍ അഞ്ചല്‍ ഗ്രാമ പഞ്ചായത്തിലെ മാര്‍ക്കറ്റ് വാര്‍ഡ്, കിഴക്കേകല്ലടയിലെ ഓണമ്പലം, കടക്കലിലെ തുമ്പോട്, ഇട്ടിവയിലെ നെടുംപുറം വാര്‍ഡുകളിലെയും പത്തനംതിട്ട ജില്ലയില്‍ റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ നെല്ലിയ്ക്കമണ്‍ വാര്‍ഡിലെയും വോട്ടര്‍ പട്ടികയാണ് പുതുക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ കുത്തിയതോട് ഗ്രാമ പഞ്ചായത്തിലെ മുത്തുപറമ്പ്, കായംകുളം മുനിസിപ്പാലിറ്റിയില്‍ വെയര്‍ ഹൗസ്, ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ റ്റി.ഡി. അമ്പലം വാര്‍ഡ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലെ വെട്ടിയാര്‍, പാലമേല്‍ ഗ്രാമ പഞ്ചായത്തിലെ മുകുളവിള, കോട്ടയം ജില്ലയില്‍ തിരുവാര്‍പ്പ് ഗ്രാമ പഞ്ചായത്തിലെ മോര്‍കാട്, കരൂര്‍ ഗ്രാമ പഞ്ചായത്തിലെ വലവൂര്‍ ഈസ്റ്റ്, മൂന്നിലവിലെ ഇരുമാപ്ര, പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ എലിക്കുളം, കിടങ്ങൂര്‍, മണിമല ഗ്രാമ പഞ്ചായത്തിലെ പൂവത്തോലി, ഇടുക്കി ജില്ലയിലെ മാങ്കുളം ഗ്രാമ പഞ്ചായത്തിലെ ആനക്കുളം നോര്‍ത്ത്, ഉപ്പുതറയിലെ കാപ്പിപ്പതാല്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ കാന്തല്ലൂര്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ മണക്കാട്, തൊടുപുഴ നഗരസഭയിലെ മുനിസിപ്പല്‍ ഓഫീസ് വാര്‍ഡ്, എറണാകുളം ജില്ലയില്‍ മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ നെല്ലാട്, നെല്ലിക്കുഴിയിലെ സൊസൈറ്റിപ്പടി, തൃശ്ശൂര്‍ ജില്ലയില്‍ പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാറ്റുമുറി, കോലഴിയിലെ കോലഴി നോര്‍ത്ത്, പൊയ്യയിലെ പൂപ്പത്തി വടക്ക്, തളിക്കളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ, പാലക്കാട് ജില്ലയില്‍ കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്തിലെ നാട്ടുകല്‍, മലമ്പുഴയിലെ കടുക്കാക്കുന്നം ഈസ്റ്റ്, മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ കളപ്പാറ, ആനക്കയത്തെ നരിയാട്ടുപാറ, ആലിപ്പറമ്പിലെ വട്ടപ്പറമ്പ്, പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കീഴ്ച്ചിറ, മംഗലം ഗ്രാമ പഞ്ചായത്തിലെ കൂട്ടായി ടൗണ്‍, കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം, വയനാട് ജില്ലയിലെ മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ മാണ്ടാട്, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ കോളനി കിഴക്കേപാലയാട് എന്നീ വാര്‍ഡുകളിലെയും വോട്ടര്‍പട്ടികയാണ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുക്കുന്നത്.
Post Your Comments