International

ശ്രീലങ്കയിലെ സ്‌ഫോടനം:18 പേര്‍ കൂടി അറസ്റ്റില്‍

കൊളൊബോ:ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. കൊല്ലപ്പെട്ടവരില്‍ 39 പേര്‍ വിദേശികളാണ്. സംഭവവുമായി ബന്ധപ്പെട്ട് 18 പേര്‍ കൂടി അറസ്റ്റിലായി.

അറസ്റ്റിലായവര്‍ക്ക് രാജ്യത്തിന് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ് ഉണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.

നാഷണല്‍ തൌഹീദ് ജമാഅത്ത് എന്ന സംഘടനയുമായി ബന്ധമുള്ള 40 ശ്രീലങ്കന്‍ പൗരന്‍മാര്‍ക്ക് പുറമെ 18 പേരെ കൂടി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട 39 പേര്‍ വിദേശകളാണെന്നും 17 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button