KeralaLatest News

തൊവരിമലയില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടികളെ കാണാനില്ല; പരാതിയുമായി സമരക്കാര്‍

കല്‍പറ്റ: വയനാട് തൊവരിമലയിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസിനും വനംവകുപ്പിനുമെതിരെ പരാതിയുമായി സമരക്കാര്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആരോപണം. തങ്ങള്‍ക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയെന്നും ഭക്ഷണമുണ്ടാക്കാനുള്ള കഞ്ഞിക്കലം ഉള്‍പ്പെടെ തകര്‍ത്തുവെന്നും സമരക്കാര്‍ പറഞ്ഞു.

പൊലീസ് വനംവകുപ്പ് നടപടിക്കെതിരെ കളക്ട്രേറ്റിന് മുന്നില്‍ സമരം നടത്താന്‍ ഒരുങ്ങുകയാണ് സമരക്കാര്‍. തൊവരിമലയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ പൂര്‍ത്തിയായതായി ഡിഎഫ്ഒ രഞ്ജിത്ത് കുമാര്‍ രാവിലെ അറിയിച്ചിരുന്നു. സമരസമിതി നേതാക്കളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും മറ്റുള്ളവര്‍ തനിയെ ഒഴിഞ്ഞു പോയെന്നുമാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞദിവസം ആദിവാസി വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള നൂറോളം കുടുംബങ്ങള്‍ കുടില്‍ കെട്ടിയാണ് ഭൂമി കൈയ്യേറിയത്. സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ നിയന്ത്രണത്തിലുള്ള അഖിലേന്ത്യാ വിപ്ലവ കിസാന്‍ സഭയുടേയും ആദിവാസി ഭാരത് മഹാസഭയുമാണ് സമരം പ്രഖ്യാപിച്ചത്. ഉദ്യോഗസ്ഥര്‍ രണ്ട് തവണ സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ നേതാക്കളെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. പിന്നീട് കുടുംബങ്ങളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയും കുടിലുകള്‍ പൊളിച്ചു മാറ്റുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button