ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നീട്ടിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി.
അവാര്‍ഡ് നിര്‍ണ്ണയ സമിതി ചൊവ്വാഴ്ചയോടെ അവാര്‍ഡ് നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിരുന്നു.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കുന്നതിനാലാണ് അവാര്‍ഡുകള്‍ ഇപ്പോള്‍ പ്രഖ്യാപിക്കാത്തത്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ക്കൊപ്പം ഏറ്റവും ചലച്ചിത്ര സൗഹൃദപരമായ സംസ്ഥാനത്തിനും അവാര്‍ഡ് നല്‍കുന്നുണ്ട്.
സംസ്ഥാനത്തുനിന്ന് മേജര്‍ രവി, വിജയകൃഷ്ണന് എന്നിവരാണു ജൂറിയിലെ അംഗങ്ങള്‍.മെയ് അവസാനത്തോടെ അവാര്‍ഡ് പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.
66th #NationalFilmAwards to be declared after #GeneralElections2019
Details here: https://t.co/accj8XIZoA pic.twitter.com/lfnM3y9rFD
— PIB India (@PIB_India) April 24, 2019
Post Your Comments