Nattuvartha

11 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പോലീസ്

ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്

അങ്കമാലി : 11 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം , അമ്മ വീട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ പെൺകുട്ടി ആത്‍മഹത്യ ചെയ്തതാണെന്ന് പൊലീസ്.

മങ്കുഴി കോടാലി കുഴിക്കീശരത്തിൽ കൃഷ്ണകുമാറിന്റെയും പ്രീതിയുടെയും മകൾ ഹൃദ്യയാണ് (11) മരിച്ചത്. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തുകയുണ്ടായി . കുട്ടിയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ കഴുത്തിൽ തോർത്തു മുറുകിയ പാട് ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ.നായർ ഉൾപ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാരെ ഇന്നലെ ചോദ്യം ചെയ്തപ്പോൾ തൂങ്ങിമരിച്ചനിലയിൽ കണ്ടുവെന്നാണ് പറഞ്ഞത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button