പ്രായമേതായാലും സൗന്ദര്യത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മൾ .ഏത് പ്രായത്തിലും പെണ്‍കുട്ടികള്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് മുഖസൗന്ദര്യം. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് ഗ്ലിസറിനെന്ന് എത്ര പേർക്കറിയാം.
ശരിയായ രീതിയിൽ മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനുളള ക്രീമുകളിലും മറ്റും അടങ്ങിയിരിക്കുന്ന ഒന്നാണ് ഗ്ലിസറിന്‍. എണ്ണമയമുളള പ്രകൃതക്കാര്‍ക്ക് ഗ്ലിസറിന്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. മുഖത്തിന് ആവശ്യമായ ജലാംശവും ഗ്ലിസറിന്‍ നല്‍കും.
വേനൽകാലത്തും മഴക്കാലത്തും മുഖസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. അര ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ തൈര്, അര ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയുക. മഴക്കാലത്തും സണ്‍സ്ക്രീം ലോഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മുഖം എപ്പോഴും കഴുകാനും ശ്രമിക്കുക.
Post Your Comments