കാഠ്മണ്ഡു:വീണ്ടും ഭൂചലനം. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ബുധനാഴ്ച പുലര്‍ച്ചെ 6.14നു റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കൂടാതെ ദാഡിങ് ജില്ലയിലെ നൗബിസ് എന്ന സ്ഥലത്ത് പുലർച്ചെ 6:29നും,6:40നും റിക്ടര്‍ സ്കെയിലില്‍ യഥാക്രമം 5.2,4.3 തീവ്രതയിൽ ഭൂചലനമുണ്ടായതായും റിപ്പോർട്ടുണ്ട്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടുണ്ടോ എന്നുള്ള വിവരങ്ങൾ ലഭ്യമല്ല.
EMSC: An earthquake with a magnitude of 4.8 on the Richter Scale hit Kathmandu, Nepal at 6:14 AM today.
— ANI (@ANI) April 24, 2019
National Emergency Operation Centre, Nepal: Earthquakes with magnitudes of 5.2 and 4.3 hit Naubise in Dhading District at 6:29 AM and 6:40 AM respectively, today. #Nepal
— ANI (@ANI) April 24, 2019
നേരത്തെ അരുണാചല്‍ പ്രദേശിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 1.45ന് റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
Post Your Comments