ന്യൂഡല്‍ഹി: ബോക്‌സര്‍ വിജേന്ദര്‍ സിംഗ് കോണ്‍ഗ്രസിനില്‍ ചേര്‍ന്നു. കോണ്‍ഗ്രസിനു വേണ്ടി സൗത്ത് ഡല്‍ഹിയില്‍ നിന്നും മല്‍സരിക്കുമെന്ന് പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചു.
കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്ത സ്ഥിരീകരിച്ച് താരം തന്നെ ട്വിറ്ററിലും രംഗത്ത് വന്നിട്ടുണ്ട്.’ഇരുപത് വര്‍ഷത്തെ ബോക്‌സിങ് കരിയറില്‍ റിങില്‍ രാജ്യത്തിന് അഭിമാനം മാത്രം പകര്‍ന്നു. ഇനി രാജ്യത്തെ ജനങ്ങളെ സേവിക്കേണ്ട സമയമാണ്. കോണ്‍ഗ്രസ് നല്‍കിയ അവസരം അംഗീകരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാഹുലിനും പ്രിയങ്കക്കും നന്ദി അറിയിക്കുന്നു’ വെന്നും വിജേന്ദര്‍ സിംഗ് തന്റെ ട്വിറ്ററില്‍ കുറിച്ചു
ഇന്നലെയാണ് വിജേന്ദര്‍ സിംഗ് ഹരിയാന പൊലീസില്‍ നിന്നും രാജിവെച്ചത്. മെയ് 12നാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. ബിജെപിയുടെ സിറ്റിങ് എംപി രമേഷ് ബിന്ദുരിക്കും ആംആദ്മിയുടെ രാഘവ് ഛന്ദക്കുമെതിരെയാണ് വിജേന്ദര്‍ സിംഗ് സൗത്ത് ഡല്‍ഹിയില്‍ മല്‍സരിക്കുന്നത്.
In more than 20 yrs of my career in boxing i have always made my country proud in the ring. Now its time to do something for my countrymen & serve them. I would like to accept this opportunity & thank @INCIndia party @RahulGandhi ji @priyankagandhi ji for this responsibility
— Vijender Singh (@boxervijender) April 22, 2019
Post Your Comments