Election NewsLatest NewsIndia

ഷാരൂഖ് ഖാന്റെ തെരഞ്ഞെടുപ്പ് ആല്‍ബത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മുംബൈ: ഷാരൂഖ് ഖാന്റെ തെരഞ്ഞെടുപ്പ് ആല്‍ബത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടവകാശത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്ന വീഡിയോ ആല്‍ബമാണ് കിംഗ് ഖാന്‍ പുറത്തിറക്കിയിരിക്കുന്നത്. ബോധവത്ക്കരണ വീഡിയോ പുറത്തിറക്കിയ കിംഗ് ഖാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയ്തു. ‘ജനങ്ങള്‍ പ്രത്യേകിച്ച് കന്നി വോട്ടര്‍മാര്‍ നിങ്ങളുടെ വാക്ക് കേട്ട് വോട്ട് ചെയ്യാന്‍ വരുമെന്ന് ഉറപ്പാണ്. വളരെ നല്ല ശ്രമം ഷാരൂഖ് ഖാന്‍ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഷാരൂഖ് തന്നെ പാടി അഭിനയിച്ച വീഡിയോ 70000 പേരാണ് ഒരുമണിക്കൂറിനുള്ളില്‍ കണ്ടത്.

‘പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹിബ് സര്‍ഗാത്മകതയെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നുവെന്ന് ഷാരൂഖ് ഖാന്‍ പറയുന്നു.. എന്നാല്‍ ഞാന്‍ വീഡിയോ ഉണ്ടാക്കാന്‍ കുറച്ച് വൈകിപ്പോയി. വോട്ട് ചെയ്യാന്‍ നിങ്ങള്‍ വൈകേണ്ട. വോട്ടിങ് നമ്മുടെ അവകാശം മാത്രമല്ല, ശക്തികൂടിയാണ്’ എന്ന അടിക്കുറിപ്പോടുകൂടിയാണ് താരം സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അതേസമയം, വീഡിയോ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെയോ അവരുടെ ആശയങ്ങളെയോ അല്ലെങ്കില്‍ വ്യക്തികളെയോ പിന്തുണക്കുന്നതിന് വേണ്ടിയല്ലെന്നും ഷാരൂഖ് വ്യക്തമാക്കിയിരുന്നു. ഷാരൂഖിന്റെ ഈ വീഡിയോ ആല്‍ബം എല്ലാവരും കയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button