Latest NewsCrime

ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തി

ഉള്ളൂര്‍: യുവതിയെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഗുളിക കഴിച്ച് അവശനിലയില്‍ കണ്ടെത്തി. ഗംഗാദേവിയെന്ന 30 കാരിയെയാണ് പുലര്‍ച്ചെ രണ്ട് മണിയോടെ റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടിക്കോയിലാണ് അബോധാവസ്ഥയില്‍ കണ്ടത്. ഓട്ടോറിക്ഷാ തൊഴിലാളികളാണ് സംഭവം പൊലീസില്‍ അറിയിച്ചത്.യുവതി കരുനാഗപ്പള്ളി സ്വദേശിനിയാണ്

യുവതിയെ പൊലീസ് ആര്‍പിഎഫ് വനിതാ കോണ്‍സ്റ്റബിള്‍മാരുടെ സഹായത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിഷം ഉള്ളില്‍ ചെന്ന ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഗുളിക അമിതമായി കഴിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

പുലര്‍ച്ചെ റെയില്‍വേ സ്‌റേറഷന് മുന്നില്‍ യുവതി ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. പൊലീസ് യുവതിയുടെ ബാഗുകള്‍ പരിശോധിച്ചു. ഇവര്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണെന്ന് സ്ഥിരീകരിച്ചു. സംഭവം കരുനാഗപ്പള്ളി പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇവരെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയ വ്യക്തി ഇവരെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടുവെന്നും മറ്റും അബോധാവസ്ഥയില്‍ പറഞ്ഞിരുന്നുവത്രേ. ആ മനോവിഷമത്തില്‍ ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.യുവതിയുടെ ബന്ധുക്കള്‍ എത്തിയശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളു.

പാസ്‌പോര്‍ട്ട് പരിശോധിച്ചതില്‍ നിന്ന് യുവതി ഏപ്രില്‍ അഞ്ചിനാണ് നാട്ടല്‍ നിന്ന് യുഎഇയിലേക്ക് പോയത്.കഴിഞ്ഞ ദിവസം ഇവര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയതായി നിന്ന് പൊലീസിന് പറഞ്ഞു.യുവതി എന്തിനാണ് തിരുവനന്തപുരത്ത് എത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. തമ്പാന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button