ന്യൂ ഡൽഹി : രാജ്യത്തെ ഏറ്റവും വേഗം കൂടിയ 4ജി സേവനം നൽകുന്ന ടെലികോം കമ്പനിയെന്ന നേട്ടം സ്വന്തമാക്കി ജിയോ. ട്രായിയുടെ മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളിൽ നിന്നു മാർച്ച് മാസം ലഭിച്ച റിപ്പോർട്ടുകൾ കണക്കിലെടുത്താണ് ജിയോ 4ജി ഈ നേട്ടം കൈവരിച്ചത്. മാർച്ച് മാസം 2.2 എംബിപിഎസാണ് ജിയോയുടെ ശരാശരി വേഗം. കഴിഞ്ഞ മാസത്തേക്കാൾ കൂടുതൽ വേഗതയാണ് ഇത്തവണ കൈവരിച്ചത്. കൂടാതെ 4ജി വേഗത്തില്‍ 2018 മുതൽ ജിയോ തന്നെയാണ് മുന്നിൽ നിൽക്കുന്നത്.
വരിക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള എയർടെല്ലിന് 9.3 എംബിപിഎസാണ് വേഗത. ഫെബ്രുവരിയിൽ ഇത് 9.4 എംബിപിഎസ് ആയിരുന്നു. വോഡഫോണിന് 6.8 എംബിപിഎസും(ഫെബ്രുവരിയിൽ 6.8 എംബിപിഎസ് ആയിരുന്നു),ഐഡിയക്ക് 5.6 എംബിപിഎസുമാണ് വേഗത.
Post Your Comments