Life Style

കാലാവസ്ഥ മാറുന്നതിനനുസരിച്ച് പ്രതിരോധശക്തി കൈവരിയ്ക്കാന്‍ ഇതാ മാര്‍ഗങ്ങള്‍..

കാലാവസ്ഥ മാറുന്നത് അനുസരിച്ച് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ചെറുതൊന്നുമല്ല. ശരീരത്തെ രോഗങ്ങള്‍ക്ക് അടിമപ്പെടാതെ പിടിച്ചുനിര്‍ത്താന്‍ പ്രതിരോധശക്തി കൂടിയേ തീരൂ. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

കൈ വൃത്തിയാക്കിവയ്ക്കുക…

ശുചിത്വക്കുറവ് ഈ അണുക്കളെ നമ്മുടെ ശരീരത്തിലെത്തിക്കുകയും ഇത് രോഗം പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ആവശ്യത്തിന് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മുതല്‍ 20 സെക്കന്‍ഡ് നേരം കൈ കഴുകി വൃത്തിയാക്കുക. സാധിക്കുമെങ്കില്‍ ചൂടുവെള്ളത്തില്‍ രണ്ട് നേരമെങ്കിലും കൈ കഴുകുന്നത് നല്ലതാണ്.

മൊബൈല്‍, ലാപ്പ് ടോപ്പ് എന്നിവ വൃത്തിയായി സൂക്ഷിക്കുക…

ഇന്ന് പലര്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് മൊബൈല്‍ ഫോണുകളും ടാബ്ലറ്റും ലാപ്‌ടോപ്പുമൊക്കെ. നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഇവയില്‍ അണുക്കള്‍ തങ്ങിനില്‍ക്കാം. അതുകൊണ്ടുതന്നെ അതിലുളള പൊടിപടലങ്ങളൊക്കെ വൃത്തിയാക്കുന്നത് രോഗാണുക്കളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും.

ആരോഗ്യപരമായ ഭക്ഷണരീതി…

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആരോഗ്യപരമായ ഭക്ഷണമാണ് കഴിക്കേണ്ടത്. ഭക്ഷണം വലിച്ചുവാരി കഴിക്കാതെ ആവശ്യത്തിന് മാത്രം കഴിക്കുകയാണ് വേണ്ടത്. കൃത്യമായ ആഹാര ക്രമീകരണവും വേണം. കോളിഫ്‌ളവര്‍, ബ്രോക്കോളി, വെളുത്തുള്ളി, ഇഞ്ചി, വെള്ളരിക്ക എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. കൂടാതെ മാതളം, തണ്ണിമത്തന്‍, ആപ്പിള്‍ തുടങ്ങിയ പഴങ്ങളും ധാരാളം ഭക്ഷണത്തില്‍ ചേര്‍ക്കുക. ഇവ രോഗങ്ങള്‍ പരത്തുന്ന അണുക്കളോട് പൊരുതാന്‍ ആവശ്യമായ ആന്റി ഓക്‌സൈഡുകള്‍ നമ്മുടെ ശരീരത്തിന് പ്രദാനം ചെയ്യും.

ധാരാളം വെള്ളം കുടിക്കുക….

പുറത്ത് എത്ര തണുപ്പാണെങ്കിലും ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജലാംശത്തിന്റെ ആവശ്യം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ വെള്ളം കുടിക്കുന്നതില്‍ യാതൊരു കുറവും വരുത്തേണ്ടതില്ല. കൃത്യമായ അളവില്‍ ജലാംശം ലഭിക്കുന്നതുമൂലം ശരീരത്തില്‍ നിന്നും വിഷാംശം പുറംതള്ളുകയും അതുമുലം ഉന്മേഷവും ഉണര്‍വും വര്‍ധിക്കുകയും ചെയ്യുന്നു.

തണുപ്പുകാലങ്ങളില്‍ ഏഴു മണിക്കൂര്‍ ഉറക്കം കിട്ടാതെ വന്നാല്‍ ജലദോഷവും മറ്റും പിടിപെടാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ നാളുകളില്‍ കൂടുതല്‍ സമയം ഉറക്കത്തിനായി മാറ്റിവയ്ക്കുന്നത് ഉചിതമാണ്. ക്യത്യമായ ഉറക്കം കിട്ടിയില്ലെങ്കില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍, സമ്മര്‍ദ്ദം, ഓര്‍മ്മക്കുറവ് പോലുള്ള പ്രശ്‌നങ്ങളും പിടിപെടാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button