Latest NewsKeralaIndia

ടിക്കറ്റ് ചാര്‍ജില്‍ വന്‍ ഡിസ്‌കൗണ്ടുമായി എയര്‍ ഏഷ്യ

കൊച്ചി: എയര്‍ ഏഷ്യയില്‍ വന്‍ ഇളവ്. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്ന് കുലാലംപുര്‍, ബോങ്കോക് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ചാര്‍ജില്‍ എയര്‍ ഏഷ്യ 70 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട് നിരക്ക് പ്രഖ്യാപിച്ചു. 2019 ഒക്ടോബര്‍ 1 മുതല്‍ 2020 ജൂണ്‍ 2 വരെയുള്ള യാത്രയ്ക്കാണ് ഓഫര്‍. കൊച്ചി, ബംഗളൂരു, ഭുവനേശ്വര്‍, കൊല്‍ക്കത്ത, ചെന്നൈ, ട്രിച്ചി, വിശാഖപട്ടണം, ഡല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ്, അമൃത്സര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രയ്ക്കാണ് നിരക്കിളവ്. അതേസമയം തിങ്കളാഴ്ച ആരംഭിച്ച സൗജന്യ നിരക്കിലുള്ള ടിക്കറ്റ് വില്‍പ്പന 28ന് അവസാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button