തൃശൂര്‍: അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി മൂന്നുപേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും മലയാളി ഇതുവരെ മോചിതരായിട്ടില്ല. ഇപ്പോഴിതാ തൃശൂരില്‍ കോഴിയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ തൊഴിലാളി മരിച്ച വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. മാളയിലെ ഗുരുതിപ്പാലയിലാണ് കിണറ്റില്‍ വീണ കോഴിയെ എടുക്കാന്‍ ഇറങ്ങിയ 50 കാരനാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശി മാറാഞ്ചേരി വല്ലത്ത് നാണു മകന്‍ സജീവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇയാളുടെ ഭാര്യ ലത ജോലി ചെയ്യുന്ന വീട്ടിലെ കിണറ്റില്‍ വീണ കോഴിയെ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. കയറില്‍ പിടിച്ച് കിണറില്‍ ഇറങ്ങിയ ഇയാള്‍ തിരിച്ചു കയറുന്നതിനിടയില്‍ വീഴുകയായിരുന്നു. അഗ്നിശമന സേന എത്തി മൃതദേഹം പുറത്തെടുത്തു.
Post Your Comments