വയനാട്: വയനാട്ടില്‍ വന്‍ ഭൂമി കയ്യേറ്റം. വയാനാട്ടിലെ തൊവരിമലയില്‍ ഭൂരഹിതരായ ആയിരത്തലധികം കുടുംബങ്ങളാണ് തൊവരിമലയില്‍ അവകാശം സ്ഥാപിച്ചത്. 104 ഹെക്ടര്‍ ഭൂമിയിലാണ് കയ്യേറ്റം നടന്നത്. സിപിഎംഎല്ലിന്റെ നേതൃത്വത്തിലാണ് കയ്യേറ്റം നടന്നത്. പിടിച്ചെടുത്ത ഭൂമിയില്‍ കൃഷി ഇറക്കുമെന്ന് സിപിഎംഎല്‍ പറഞ്ഞു.
ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത 104 ഹെക്ടര്‍ ഭൂമിയിലായിരുന്നു കയ്യേറ്റം. നെന്മേനി പഞ്ചായത്തിലെ തൊവരിമലയില്‍ സിപിഐ എംഎല്‍ നേതൃത്വത്തിലുള്ള ഭൂസമര സമിതി കയ്യേറ്റം നടത്തിയത്. 13 പഞ്ചായത്തുകളില്‍ നിന്നായി സംഘടിച്ചെത്തിയ ആദിവാസികളും മറ്റ് ഭൂരഹിതരും അടക്കം ആയിരത്തോളം കുടുംബങ്ങള്‍ ഞായറാഴ്ച വൈകീട്ട് ആറു മണിയോടെ ഭൂമി കയ്യേറി അവകാശം സ്ഥാപിച്ചു.
ഇന്നലെ കൊട്ടിക്കലാശം പുരോഗമിക്കവെയാണ് കയ്യേറ്റം നടന്നത്. അതേസമയം പോലീസിന്റെ കണ്ണുവെട്ടിച്ച് അതീവ രഹസ്യമായാണ് കയ്യേറ്റം നടന്നത്. കയ്യേറ്റം നടന്നതിന് ശേഷം മാത്രമാണ് ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ചറിഞ്ഞത്.
Post Your Comments