ബാംഗ്ലൂര്‍: രാജ്യമെമ്പാടും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. അതിനിടെ ധോണിയുടെ ഒരു ആരാധകന്‍ ട്വീറ്ററില്‍ കുറിച്ച വാക്കുകളാണ് ക്രിക്കറ്റ് ലോകത്തിലെയും രാഷ്ടീയരംഗത്തെയും സംസാരവിഷയം.
മോദിയെയും രാഹുലിനെയും മറന്നേക്കു, ധോണിയെ പ്രധാനമന്ത്രിയാക്കൂ എന്നായിരുന്നു ആരാധകന്‍ ട്വീറ്ററില്‍ എഴുതിയത്.വിശ്വാസ് ദ്വിവേദിയെന്ന ആരാധകനാണ് ആ കമന്റിട്ട മിടുക്കന്‍. ഇതിന് പിന്തുണച്ച് ക്രിക്കറ്റ് ലോകത്തു നിന്നും നിരവധിപേരെത്തുകയും ചെയ്തു. കൈയിലുള്ള വിഭവങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് വ്യക്തമായി അറിയാവുന്ന ധോണിയെ അല്ലാതെ മറ്റാരെ പ്രധാനമന്ത്രിയാക്കിയാല്‍ രാജ്യത്തിന് ഗുണം ഉണ്ടാകൂം എന്ന് മറ്റൊരു ആരാധകനും ട്വീറ്റ് ചെയ്തു. ഏതായാലും തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ധോണിയെ പ്രധാനമന്ത്രി ആക്കാനുള്ള ആരാധകരുടെ ആഗ്രഹം വലിയെരു ചര്‍ച്ചയ്ക്ക് തന്നെ വഴിവെച്ചിട്ടുണ്ട്.
Forget Modi and Rahul Gandhi, let's make @msdhoni PM!#DhoniForPM
— Vishwas Dwivedi (@introverthunbro) April 21, 2019
Post Your Comments