ലക്‌നൗ: ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി -ബി.എസ്.പി പ്രതിപക്ഷ മഹാസഖ്യത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സഖ്യത്തിന്റെ കാലാവധി മേയ് 23ന് അവസാനിക്കുമെന്ന് മോദി വ്യക്തമാക്കി. മായാവതിയും അഖിലേഷും തമ്മിലുള്ളത് കപടസൗഹൃദമാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഇരുവരും തമ്മിലുള്ള ശത്രുത വീണ്ടും തുടങ്ങുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഉത്തര്‍പ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പിലും ഇതുപോലെ ഒരു സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആ സൗഹൃദം അവസാനിക്കുകയും ശത്രുക്കളാകുകയും ചെയ്‌തു. ഈ സൗഹൃദവും അതുപോലെയാണ്. ബി.എസ്.പിയും സമാജ്‌വാദി പാര്‍ട്ടിയും ദളിതര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments