മുംബൈ: കാമസൂത്ര 3ഡി എന്ന ചിത്രത്തിലെ നടി സൈറ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവർ. മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയ്ത ഇറോട്ടിക് ഡ്രാമയായ കാമസൂത്ര 3ഡി 2013 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരിക്കലും വിചാരിക്കാത്ത മരണമെന്നാണ് താരത്തിന്റെ മരണത്തെക്കുറിച്ച് സംവിധായകന്‍ രൂപേഷ് പോള്‍ പ്രതികരിച്ചത്. വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. മികച്ച അഭിനേത്രിയാണ് സൈറ. എന്നാല്‍ അവരുടെ കഴിവിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. അത് തികച്ചും വേദനാജനകമാണ്. സൈറയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും രൂപേഷ് വ്യക്തമാക്കി. മുസ്ലീം യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വന്ന ഒരു പെണ്‍കുട്ടിയാണ് സൈറ. ഇത്തരത്തിലുള്ള ഒരു സിനിമയില്‍ അഭിനയിക്കാനായി ഒരുപാട് പ്രതിസന്ധികൾ ഇവർ നേരിട്ടു. എങ്കിലും ചിത്രത്തിലെ കഥാപാത്രത്തിനോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ താരത്തിന് കഴിഞ്ഞിരുന്നുവെന്നും രൂപേഷ് കൂട്ടിച്ചേർത്തു.
Post Your Comments