മനില: ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഫിലിപ്പൈൻസിലെ വിവിധയിടങ്ങളിൽ അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കൽ സർവേ വിഭാഗമാണ് ഈ വിവരം പുറത്തു വിട്ടത്. ചിലയിടങ്ങളിൽ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു എങ്കിലും സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
Post Your Comments