Devotional

കര്‍പ്പൂരാരതിയുടെ സവിശേഷതകൾ

വീടുകളിലായാലും ക്ഷേത്രങ്ങളിലായാലും ഈശ്വരാരാധനയില്‍ നിലവിളക്കു കൊളുത്തുംപോലെ പ്രധാനമാണ് കര്‍പ്പൂരാരതി ഉഴിയുന്നതും. കര്‍പ്പൂരം തെളിക്കുന്നിടത്ത് ദേവന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ദേവതകള്‍ക്കുള്ള എല്ലാ നിവേദ്യങ്ങളും പൂജകളും അഗ്‌നിയിലാണ് സമര്‍പ്പിക്കുന്നത്.    മനുഷ്യന്റെ അഹങ്കാരവും മനസ്സും ശരീരവും ഒക്കെ ആ അഗ്‌നിയില്‍ കത്തിയെരിയുകയും ദൈവീകസ്പര്‍ശം നമ്മിലേക്ക് പ്രവേശിക്കുകയും അതിലെ ചെയ്യും എന്നതാണ് കര്‍പ്പൂരാരതിയുടെ രഹസ്യം. കര്‍പ്പൂരം ശരിക്കും മനുഷ്യജീവിതം തന്നെയാണ്. കര്‍പ്പൂരം പോലെ എരിഞ്ഞുതീരുകയാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യ ജീവിതം. കര്‍പ്പൂരാരതിക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട്. അന്തരീക്ഷത്തില്‍ അടങ്ങിയിരിക്കുന്ന സാംക്രമികരോഗാണുക്കളെയും വിഷാംശത്തെയും നശിപ്പിക്കാനാകും. ജലദോഷം തടുക്കാനും വാതരോഗങ്ങള്‍, വേദനകള്‍ എന്നിവ ശമിപ്പിക്കാനും കര്‍പ്പൂരം കത്തിക്കുന്നതിലൂടെ കഴിയുന്നു. സ്വന്തം പാപകര്‍മ്മങ്ങളായോ ഭൌതികശരീരമായോ സങ്കല്പിച്ചുകൊണ്ട് കര്‍പ്പൂരം കത്തിക്കുന്നത് മനസ്സും ശരീരവും ശുദ്ധമാക്കും. പാപകര്‍മ്മങ്ങളില്‍ നിന്ന് മോചനം നല്‍കും. അതിനാല്‍ നിത്യവും രാവിലെയും വൈകിട്ടും ഗൃഹങ്ങളില്‍ കര്‍പ്പൂരാരതി നടത്തുന്നത് ഏറ്റവും ഉചിതമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button