കൊളംബോ: കൊളംബോയില്‍ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ തന്നെ സംസ്കരിക്കും. ഇവര്‍ക്ക് ശ്രീലങ്കന്‍ പൗരത്വമുള്ളതിനാലാണ് ശ്രീലങ്കയില്‍ തന്നെ സംസ്കരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ശ്രീലങ്കന്‍ പൗരത്വമുള്ള റസീന നാലുവര്‍ഷമായി ഭര്‍ത്താവിനൊപ്പം ദുബായിലാണ് താമസം. ദുബായിലേക്ക് പോകാന്‍ ഭര്‍ത്താവ് അബ്ദുള്‍ ഖാദറിനെ വിമാനത്താവളത്തില്‍ വിട്ട ശേഷം റസീന ഹോട്ടല്‍ മുറി ഒഴിയാനെത്തിയപ്പോഴാണ് സ്ഫോടനമുണ്ടായത്.
Post Your Comments