Latest NewsKerala

ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അയല്‍വായി അറസ്റ്റില്‍

കൊല്ലം കടക്കലില്‍ ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍.കടക്കല്‍ സ്വദേശിയായ ചെല്ലപ്പനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ചെല്ലപ്പനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ കുറച്ചുനാളുകളായി ചെല്ലപ്പന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു.പീഡനം തുടര്‍ച്ചയായപ്പോഴാണ് കുട്ടി അയല്‍വാസികളോടും ബന്ധുക്കളോടും വിവരം പറയുന്നത്.

കുട്ടിയുടെ അയല്‍വാസി സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി അയല്‍വാസികളോട് പറഞ്ഞു. മഴ പെയ്താല്‍ ചോരുന്ന വീടായതിനാല്‍ കുറച്ചുനാളുകളായി പെണ്‍കുട്ടിയും അമ്മയും മൂന്നരവയസുകാരിയായ സഹോദരിയും ചെല്ലപ്പന്റെ വീട്ടിലായിരുന്നു രാത്രിയില്‍ താമസിച്ചിരുന്നത്. ഉറങ്ങിക്കിടക്കുന്ന കുട്ടിയെ രാത്രിയില്‍ എടുത്തുകൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയിരുന്നത്.സ്ഥലത്തെ അംഗനവാടി അധ്യാപിക മുഖേനയാണ് പീഡനവിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുന്നത്. പോക്‌സോ പ്രകാരം കേസെടുത്ത ചെല്ലപ്പനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button