ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധയ്ക്കെതിരെ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ രംഗത്ത്. നരേന്ദ്രമോദി കഴിവുകെട്ട പ്രധാനമന്ത്രിയാണെന്ന പ്രിയങ്കയുടെ പരാമര്‍ശമാണ് ഗോയലിനെ ചൊടിപ്പിച്ചത്.
പ്രധാനമന്ത്രിയുടെ ധീരനേതൃത്വമാണ് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച നിരവധി ഭീകരരെയും ദേശവിരുദ്ധ ശക്തികളെയും തുരത്താൻ സഹായകമായതെന്നും അതിന് ഏറ്റവും വലിയ ഉദാഹരണം ബാലാകോട്ട് ആക്രമണമാണെന്നും ഗോയല്‍ പറഞ്ഞു. ഇതൊക്കെക്കൊണ്ട് തന്നെ ഇന്ന് പാകിസ്ഥാൻ ഇന്ത്യയയെ ഭയക്കുന്നുണ്ട്. മറ്റ് ലോകരാജ്യങ്ങൾ ഇന്ത്യയ്ക്ക് ഒപ്പവുമാണെന്നും ഗോയല്‍ പറഞ്ഞു.
Post Your Comments