കട്ടന്‍ ചായയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. കട്ടന്‍ ചായയിലെ ആന്റി ഓക്‌സിഡന്റ് പോളിഫിനോള്‍ കോശങ്ങളിലെ ഡിഎന്‍എ കേടുകൂടാതെ സംരക്ഷിക്കും. കട്ടന്‍ ചായ തലവേദനയും ജലദോഷവും മാറ്റുക മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റുകയും സ്‌ട്രോക്ക്, അര്‍ബുദം പോലുള്ള അസുഖങ്ങള്‍ വരാതിരിക്കാനുമെല്ലാം സഹായിക്കുന്നു. കട്ടന്‍ ചായ കുടിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒരു തലവേദന വന്നാലോ ഒരു ജലദോഷം വന്നാലോ നമ്മള്‍ ആദ്യം കുടിക്കുന്നത് നല്ലൊരു കട്ടന്‍ ചായ ആയിരിക്കും. കടുപ്പത്തില്‍ നല്ലൊരു കട്ടന്‍ ചായ കുടിച്ചാല്‍ ശരീരത്തിന് കൂടുതല്‍ ഉന്മേഷം കിട്ടുന്നു. തലവേദനയ്ക്കും ജലദോഷത്തിനും കട്ടന്‍ നല്ലൊരു മരുന്നാണെന്ന് വേണമെങ്കില്‍ പറയാം. കട്ടന്‍ ചായയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റാം…
ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു. ഹൃദയധമനികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കട്ടന്‍ ചായ കുടിക്കുന്നത് സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരു ദിവസം മൂന്ന് കപ്പ് കട്ടന്‍ചായ കുടിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കട്ടന്‍ ചായയില്‍ കാണപ്പെടുന്ന ഫ്ളേവനോയിഡ് പോലുള്ള ആന്റിഓക്സിഡന്റുകള്‍ രക്തയോട്ടത്തിനുണ്ടാകുന്ന തടസ്സങ്ങളും ധമനിഭിത്തികള്‍ക്കുണ്ടാകുന്ന തകരാറുകള്‍ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യും.
എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു…
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെയാണ് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ എന്ന് പറയുന്നത്. കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് കൂടുമ്പോള്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ പിടിപെടാം. ദിവസവും രണ്ടോ മൂന്നോ കപ്പ് കട്ടന്‍ ചായ കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറച്ചാല്‍ ഹൃദയാഘാത സാധ്യത കുറയ്ക്കാം.
രക്തസമ്മര്‍ദ്ദം കുറയ്ക്കും…
ദിവസവും മൂന്ന് കപ്പ് കട്ടന്‍ ചായ കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്ന് മിക്ക പഠനങ്ങളിലും പറയുന്നു. അമിത രക്തസമ്മര്‍ദ്ദം ഉണ്ടായാല്‍ ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പക്ഷാഘാതം അകറ്റാം…
80 ശതമാനം വരെയും പക്ഷാഘാതം നിന്ത്രിക്കാനാകുന്ന അസുഖമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മദ്യപാനവും പുകവലിയും ഒഴിവാക്കുക, ക്യത്യമായുള്ള വ്യായാമം, ഭക്ഷണം നിയന്ത്രിക്കുക ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പക്ഷാഘാതം എളുപ്പം നിയന്ത്രിക്കാവുന്ന അസുഖമാണ്. ദിവസവും മൂന്നോ നാലോ കപ്പ് കട്ടന്‍ ചായ കുടിച്ചാല്‍ സ്‌ട്രോക്ക് വളരെ എളുപ്പം നിന്ത്രിക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം…
രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയാല്‍ കരള്‍ സംബന്ധമായ രോഗങ്ങള്‍, പൊണ്ണത്തടി, സമ്മര്‍ദ്ദം, പ്രമേഹം പോലുള്ള അസുഖങ്ങള്‍ പിടിപെടാം. രക്തത്തിലെ പഞ്ചസാരയെ ശരീരകോശങ്ങളിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനമോ പ്രവര്‍ത്തനമോ കുറയുന്നതാണ് പ്രമേഹത്തിന് മുഖ്യകാരണം. ഇന്‍സുലിന്റെ അളവ് കുറയുകയോ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ ശരീരകോശങ്ങളിലേക്കുള്ള പ്രയാണം തടസ്സപ്പെടുകയും തന്മൂലം രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുകയും ചെയ്യുന്നു.
ക്യാന്‍സര്‍ തടയാം…
കട്ടന്‍ ചായയില്‍ കാണപ്പെടുന്ന പോളിഫിനോള്‍സ് പോലുള്ള ആന്റിഓക്സിഡന്റുകള്‍ ശരീരത്തില്‍ അര്‍ബുദകാരികള്‍ രൂപകൊള്ളുന്നത് തടയാന്‍ സഹായിക്കും. ഇത് പ്രോസ്റ്റേറ്റ്, കുടല്‍, ഗര്‍ഭാശയം, മൂത്ര നാളി എന്നിവിടങ്ങളിലെ അര്‍ബുദ സാധ്യത തടയും. ചായയില്‍ അടങ്ങിയിട്ടുള്ള ടിഎഫ്2 എന്ന സംയുക്തം അര്‍ബുദകോശങ്ങളെ നശിപ്പിക്കുകയും സാധാരണ കോശങ്ങളെ അതുപോലെ നിലനിര്‍ത്തുകയും ചെയ്യും. പുകവലിക്കുകയും മറ്റ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അര്‍ബുദ സാധ്യത കട്ടന്‍ ചായ കുറയ്ക്കും. അപകടകാരികളായ അര്‍ബുദങ്ങളുടെ വളര്‍ച്ചയും വികാസവും തടയാന്‍ കട്ടന്‍ ചായ സഹായിക്കും.
പനി, ജലദോഷം എന്നിവ തടയുന്നു…
കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന് ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയ്ക്ക് കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവുണ്ട്. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കൈലാമിന്‍ ആന്റിജെന്‍സ് രോഗപ്രതിരോധം മെച്ചപ്പെടുത്താന്‍ സഹായിക്കും. ദിവസം 3-4 കപ്പ് കട്ടന്‍ ചായ കുടിക്കുന്നത് നീരുവരുന്നത് തടയാനും അപകടകാരികളായ രോഗാണുക്കളെ ചെറുക്കാനും സഹായിക്കും.
ഓര്‍മശക്തി വര്‍ധിപ്പിക്കും…
ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ വളരെ നല്ലതാണ് കട്ടന്‍ ചായ. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് പ്രവര്‍ത്തികളില്‍ ശ്രദ്ധികേന്ദ്രീകരിക്കാനും ആയാസരഹിതമായിരിക്കാനും സഹായിക്കും. ദിവസം നാല് കപ്പ് കട്ടന്‍ ചായ കുടിക്കുന്നത് സമ്മര്‍ദ്ദത്തില്‍ വളരെ കുറവ് വരുത്താന്‍ കഴിയും. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ആണ് ഇതിന് കാരണം. കഫീന്‍ ഓര്‍മ്മയും ഏകാഗ്രതയും മെച്ചപ്പെടുത്താന്‍ സഹായിക്കും.
Post Your Comments