ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകന് രോഹിത് തിവാരിയുടെ കൊലപാതകത്തിൽ ഭാര്യയെ അപൂര്‍വയെ പോലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രോഹിതിന്റെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരത്ത് പരിക്കുകൾ ഇല്ലാത്തതിനാൽ ഹൃദയാഘാതമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് തെളിഞ്ഞു.
ശ്വാസം മുട്ടിയാണ് രോഹിത് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഫോറന്‍സിക് സംഘത്തോടൊപ്പം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രോഹിത് തിവാരിയുടെ ഡല്‍ഹിയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. കുടുംബാംഗങ്ങളെയും ജോലിക്കാരേയും ചോദ്യം ചെയ്തു. വീട്ടിലെ സിസിടിവിയും പോലീസ് പരിശോധിച്ചിരുന്നു. ഇവയില്‍ രണ്ടെണ്ണം പ്രവര്‍ത്തനരഹിതമാണെന്ന് പോലീസ് കണ്ടെത്തിരുന്നു.
ആറുവർഷമായി നിയമപോരാട്ടം നടത്തിയാണ് എന്‍.ഡി. തിവാരിയുടെ മകനാണെന്ന് രോഹിത് തെളിയിച്ചത്. ഡിഎന്‍എ പരിശോധനയിലൂടെയായിരുന്നു രോഹിത്, തിവാരിയുടെ മകനാണെന്നു തെളിഞ്ഞത്.
Post Your Comments