ലക്നൗ: തന്നെ മുത്തശിയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും എന്നാല്‍ അവരെപ്പോലെ താൻ പ്രവര്‍ത്തിക്കുന്നുവെന്നും വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ദിരാജിയുടെ മുന്നില്‍ താന്‍ ഒന്നുമല്ല. എന്നാൽ ജനങ്ങളെ സേവിക്കാനുള്ള ഇന്ദിര ഗാന്ധിയുടെ താല്പര്യം തന്റെയും തന്റെ സഹോദരന് രാഹുല്‍ ഗാന്ധിയുടെയും ഹൃദയത്തിലുണ്ടെന്നും അവര്‍ പറഞ്ഞു.
ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, സ്വന്തം പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവർ എന്നിങ്ങനെ രണ്ട് തരം സർക്കാരാണുള്ളത്. ബിജെപിക്ക് അവരുടെ സ്വന്തം പുരോഗതിയില്‍ മാത്രമേ താല്പര്യമുള്ളൂ. രാജ്യത്തിന്റെ പുരോഗതിയില്‍ ബിജെപിക്ക് താത്പര്യമില്ലെന്നും പ്രിയങ്ക ആരോപിച്ചു.
Post Your Comments