
കൊച്ചി : ആലുവയിൽ അമ്മയുടെ ക്രൂരമര്‍ദനമേറ്റ് മൂന്ന് വയസുകാര കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അച്ഛനെയും പോലീസ് അറസ്റ്റുചെയ്തു. കുട്ടിയുടെ യാതാർത്ഥ മാതാപിതാക്കളാണോ ഇതെന്ന് അറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തും. കുട്ടിയുടെ മൃതദേഹം അൽപ്പസമയത്തിനകം സംസ്‌കരിക്കും.കേസിൽ കുട്ടിയെ കൊലപ്പെടുത്തിയ അമ്മ പോലീസ് കസ്റ്റഡിയിലാണ്.
ഇന്നലെയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടി മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയില്‍ എത്തിക്കുന്നത്. വീടിന്‍റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞത്. കുട്ടിയുടെ പൃഷ്ടഭാഗത്തും ശരീരമാസകലവും മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ച പാടുകളും ഉണ്ടായിരുന്നു.
എന്നാൽ പരിക്കുകള്‍ മര്‍ദ്ദനത്തെ തുടർന്ന് സംഭവിച്ചതെന്ന സംശയത്തിൽ ആശുപത്രി അധികൃതർ പോലീസിനെയും ചൈല്‍ഡ് ലൈനെയും വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്‍റെ പരിക്കുകള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് പോലീസ് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുട്ടിയെ മർദ്ദിച്ചെന്ന് അമ്മ സമ്മതിക്കുകയായിരുന്നു.
Post Your Comments