കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ഐടി മന്ത്രാലയത്തില്‍ വെടിവയ്പും സ്ഫോടനവും. വെടിവയ്പിനെ തുടര്‍ന്ന് നൂറിലധികം പേരെ മന്ത്രാലയത്തില്‍നിന്നും ഒഴിപ്പിച്ചു. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഒരാള്‍ മന്ത്രാലയത്തിനുള്ളില്‍ പ്രവേശിച്ചതായി സംശയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇയാൾ ഇപ്പോഴും ഉള്ളിൽ ഉണ്ടെന്നാണ് സംശയിക്കുന്നത്. മേഖല ഇപ്പോള്‍ സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല.
Post Your Comments