
പത്തനംതിട്ട : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള റോഡ്‌ഷോ ഇന്ന് നടക്കും. ഇതിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിിയായി.. എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അമിത് ഷാ എത്തുന്നത്.ഉച്ചയ്ക്ക് 2.30ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലിക്കോപ്റ്ററില്‍ ഇറങ്ങും. സംസ്ഥാന , ജില്ലാ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ച് കാര്‍ മാര്‍ഗം നഗരത്തില്‍ എത്തും. പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടിയോടെയാകും സ്വീകരിക്കുക.
3 മണിക്ക് സെന്റ് പീറ്റേഴ്‌സ് ജംക്ഷനില്‍ നിന്നാണ് റോഡ് ഷോ തുടങ്ങുക. അലങ്കരിച്ച വാഹനത്തിലാണ് അമിത്ഷാ. സംസ്ഥാന ജില്ലാ നേതാക്കള്‍ നയിക്കുന്ന റാലിയും ഇതോടൊപ്പം ഉണ്ടാകും. കലക്ടറേറ്റ്, ജനറല്‍ ആശുപത്രി, സെന്‍ട്രല്‍ ജംക്ഷന്‍, അബാന്‍ ജംക്ഷന്‍ വഴി പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. ബസ് സ്റ്റാന്‍ഡിലെ ഓപ്പണ്‍ സ്റ്റേജിലാണ് സമ്മേളനം.
50,000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കൃഷ്ണദാസ് ഇവിടെ എത്തി റോഡ് ഷോയുടെ ക്രമീകരണങ്ങളും കെ.സുരേന്ദ്രന്റെ വിജയത്തിനായുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു.
Post Your Comments