കാബൂൾ : അഫ്ഗാനിസ്ഥാനില്‍ വെടിവയ്പും സ്ഫോടനവും. തലസ്ഥാനമായ കാബൂളിലുള്ള ഐടി മന്ത്രാലയത്തില്‍ ശനിയാഴ്ച രാവിലെ 11.30നാണ് സംഭവമുണ്ടായത്. വെടിവയ്പിനെ തുടര്‍ന്ന് നൂറിലധികം പേരെ മന്ത്രാലയത്തില്‍നിന്നും ഒഴിപ്പിച്ചു. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഒരാള്‍ മന്ത്രാലയത്തിനുള്ളില്‍ പ്രവേശിച്ചതായി സംശയിക്കുന്നതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോൾ ഇവിടം സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല.
Post Your Comments