![](/wp-content/uploads/2019/04/anjili.jpg)
കൊല്ലം: ആഞ്ഞിലിച്ചക്കയ്ക്ക് വിപണിയിൽ വൻ ഡിമാൻഡ്. 150 മുതല്‍ 200 രൂപവരെയാണ് വിപണിയിലെ വില. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് നാട്ടില്‍ സുലഭമായി ആഞ്ഞിലിച്ചക്ക കിട്ടിയിരുന്നത്. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഔഷധ ഗുണങ്ങളും ഈ പഴത്തിനുണ്ട്. ആഞ്ഞിലി മരത്തിന്റെ തടിക്ക് നല്ല കാതലായതിനാല്‍ ഫര്‍ണിച്ചറുകള്‍ക്കും കട്ടള നിര്‍മ്മാണത്തിനുമൊക്കെ ഉപയോഗിക്കുന്നുണ്ട്. തടിക്കായി പഴയ മരങ്ങളൊക്കെ മുറിച്ച് മാറ്റിയതോടെ നാട്ടിന്‍പുറങ്ങളിൽ നിന്ന് ആഞ്ഞിലിച്ചക്ക അപ്രത്യക്ഷമായിരുന്നു. ഇപ്പോള്‍ തൃശൂരിലാണ് കൂടുതല്‍ ആഞ്ഞിലിച്ചക്ക ഉത്പാദനമുള്ളത്. വഴിയോരങ്ങളിലും പഴക്കടകളിലുമൊക്കെ വില്‍പ്പനയ്ക്ക് വച്ചിട്ടുള്ള ആഞ്ഞിലിച്ചക്ക പൊന്നുംവില കൊടുത്താണ് ഇപ്പോൾ ആളുകൾ വാങ്ങിക്കൊണ്ടുപോകുന്നത്.
Post Your Comments