റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവിനു വാഹനാപകടത്തിൽ ദാരുണാന്ത്യം. സൗദിയിൽ ആശുപത്രിയിലേയ്ക്ക് സാങ്കേതിക വിദഗ്ധരെ നൽകുന്ന കമ്പനിയിൽ ജോലിക്കാരനായിരുന്ന പാലക്കാട് മാങ്കുറിശ്ശി സ്വദേശി തോണിപ്പറമ്പിൽ രാമൻകുട്ടിയുടെ മകൻ വിനീത് (30) ആണ് മരിച്ചത്.
റിയാദ് പ്രവിശ്യയിലെ ദവാദ്മി പട്ടണത്തിൽനിന്ന് 160 കിലോമീറ്റർ അകലെ നൈസി പട്ടണത്തിൽ തൊഴിലാളികൾ സഞ്ചരിച്ച പിക്കപ് വാൻ മറിഞ്ഞാണ് അപകടമുണ്ടായത്. വിനീത് സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് ഉത്തർപ്രദേശ് സ്വദേശികൾക്കും ഒരു ബംഗ്ലാദേശ് സ്വദേശിക്കും പരിക്കേറ്റു. നൈസി ആശുപത്രിയിൽ വിനീതിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു.
നാല് വർഷം മുമ്പാണ് ജോലിക്കായി സൗദിയിൽ എത്തിയത്. അവിവാഹിതനാണ്. അമ്മ: വിജയകുമാരി
Post Your Comments