കരുത്തുറ്റ ക്യാരക്ടര്‍ വേഷങ്ങളിലൂടെയും പ്രതിനായക വേഷങ്ങളിലൂടെയും മലയാളി മനസ്സില്‍ ഇടംപിടിച്ച എന്‍ എഫ് വര്‍ഗീസിന്റെ ഓര്‍മയ്ക്കായി സിനിമാ നിര്‍മാണക്കമ്പനി തുടങ്ങുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് എന്‍ എഫ് വര്‍ഗീസ് സിനിമാസ് എന്ന പേരില്‍ നിര്‍മാണക്കമ്പനി തുടങ്ങുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
നടി മഞ്ജുവാര്യരാണ് സിനിമാ നിര്‍മാണക്കമ്പനി തുടങ്ങുന്ന വിവരം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടത്. ‘ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്ന പ്രതിഭയാണ് എന്‍ എഫ് വര്‍ഗീസ്. ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം ഒന്നിച്ചഭിനയിക്കാനും കഴിഞ്ഞു. അകാലത്തില്‍ നമ്മളെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട വര്‍ഗീസേട്ടന്റെ ഓര്‍മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആരംഭിക്കുന്ന ഈ പുതിയ നിര്‍മാണസംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഈ കൂട്ടായ്മയില്‍ ഒരുപാട് നല്ല സിനിമകള്‍ നമുക്ക് കാണാന്‍ സാധിക്കട്ടെ.’ മഞ്ജു കുറിച്ചു.
സല്ലാപത്തിലും ഈ പുഴയും കടന്നിലും പത്രത്തിലുമെല്ലാമുണ്ടായിരുന്ന മഞ്ജുഎന് എഫ് കോമ്പിനേഷന്‍ സീനുകള്‍ പ്രേക്ഷകമനസില്‍ ഇപ്പോഴും സന്പന്നമായുണ്ട്. എന്‍ എഫ് വര്‍ഗീസ് പിക്ചേഴ്സ് നിര്‍മിക്കുന്ന ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
Post Your Comments