കണ്ണൂർ: മദ്യപിച്ചെത്തി കുട്ടികളെ ക്രൂരമായി മർദ്ദിച്ച കേസിൽ പിതാവ് പിടിയിലായി.അഴീക്കോട്ട് നീർക്കടവ് സ്വദേശി രാജേഷിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. എട്ട് വയസുകാരിയായ മകളെ എടുത്ത് നിലത്തെറിയുകയും 12 വയസുള്ള മകന്റെ കൈപിടിച്ചു ഓടിക്കുകയും ചെയ്തിരുന്നു.
പ്രതിക്കെതിരെ വധശ്രമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതി രാജേഷിനെ റിമാന്‍റ് ചെയ്തു. കേസിൽ കുട്ടികളുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments