കൊച്ചി : ശക്തമായ വേനല്‍ മഴയില്‍ ഉണ്ടായ ഇടിമിന്നലിൽ രണ്ട് മരണം. മുളന്തുരുത്തി വെട്ടിക്കല്‍ സെന്റ് അഫ്രേം സെമിനാരി പബ്ളിക് സ്കൂള്‍ ഡ്രെെവര്‍ മണീട് പാമ്പ്ര മണ്ടോത്തുംകുഴിയില് ജോണിന്റെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരി പരേതരായ സാലിയുടെയും കോലഞ്ചേരി കറുകപ്പിള്ളി പാറനാല്‍ ബിജുവിന്റെയും മകന് അനക്സ് (15 ) എന്നിവരാണ് മരിച്ചത്. ജോണിയുടെ ഏകമകള്‍ക്ക് ഗുരുതര പൊള്ളലേറ്റു. വീടിന്റെ പുറകുവശത്തെ വരാന്തയില്‍ നില്‍ക്കുകയായിരുന്നു ഇരുവരും. ശക്തമായ ഇടിമിന്നലേറ്റ് രണ്ടുപേരും ഒരേസമയത്ത് തന്നെ മരണമടഞ്ഞു.
Post Your Comments