ആലുവ : തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന മൂന്ന് വയസുകാരന്റെ മാതാപിതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് മുറിവുകൾ മർദ്ദനം കൊണ്ടുണ്ടായതാണെന്ന് നിഗമനം. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും മാതാപിതാക്കൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
അതേസമയം ബംഗാൾ സ്വദേശിയായ മൂന്ന് വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. മൂന്ന് വയസുകാരന്റെ ശസ്ത്രക്രിയ പൂർത്തിയായി. ഇന്നലെ രാത്രിയിൽ തുടങ്ങിയ ശസ്ത്രക്രിയ ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്.കുഞ്ഞിന്റെ തലച്ചോറിനുള്ളിലെ രക്തസ്രാവം ഇതുവരെ നിലച്ചിട്ടില്ല. മരുന്നുകളോടും കുട്ടിയുടെ ശരീരം പ്രതികരിക്കുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
അടുക്കളയിലെ സ്ലാബിൽനിന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് കുട്ടിയുടെ അമ്മ ആദ്യം നൽകിയ മൊഴി. എന്നാൽ കുട്ടിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. കൂടാതെ കുട്ടിയെ മാതാവ് നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നവെന്ന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.
Post Your Comments