തിരുവനന്തപുരം: ഹൃദയ സംബന്ധമായ അസുഖത്താല്‍ അടിയന്തിര ചികില്‍സക്കായി മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്ത് ശ്രീചിത്രയിലെത്തിച്ച നവജാത ശിശുവിന്റെ ഹൃദയ ശസ്ത്രക്രിയ നടത്തില്ല. മാതാപിതാക്കള്‍ ശസ്ത്രക്രിയ നടത്തുന്നതിനോട് വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ വേണ്ടെന്ന് തീരുമാനമെടുത്തത്.
ശസ്ത്രക്രിയ ശേഷമുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും , ദീര്‍ഘകാലം നീണ്ടു നില്ക്കുന്ന ചികിത്സ തുടങ്ങിയവയെ കുറിച്ച് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ മാതാപിതാക്കള്‍ അനുമതി നല്‍കാതിരുന്നത്. കുഞ്ഞിനെ തിരികെ മലപ്പുറത്തെ ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോകാനാണ് സാധ്യത.
Post Your Comments