കണ്ണൂര്‍ സ്വദേശി സന്തോഷിന്റെ ഫോണിലേക്ക് ഒരു കോളെത്തി. മറുതലയ്ക്കലെ ശബ്ദം വിനയത്തോടെ പേരു പറഞ്ഞ് പരിചയപ്പെടുത്തി. ‘ഞാന്‍ രാഹുലാണ്.. രാഹുല്‍ ഗാന്ധി.. എനിക്ക് മോനോടൊന്ന് സംസാരിക്കാമോ?’ ഒരു നിമിഷം അമ്മ ഞെട്ടി. മകനെ അടുത്ത് വിളിച്ച് ഫോണ്‍ കൊടുത്തു. ‘ടാ, നിന്റെ രാഹുല്‍ ഗാന്ധിയാണ് മോന്‍ സംസാരിച്ചേ…’ ഈ നിമിഷങ്ങള്‍ക്ക് പിന്നിലൊരു കഥയുണ്ട്. രാഹുല്‍ ഗാന്ധിയെ കാണാനാകാത്ത വിഷമത്തില്‍ വാവിട്ടു കരയുന്ന നദാന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് നദാനെത്തേടി കോണ്‍ഗ്രസ് അധ്യക്ഷന്റെ വിളിയെത്തിയത്.
2ാം ക്ലാസ് വിദ്യാര്‍ഥിയാണ് നദാന്‍. അവന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവാണ് രാഹുല്‍ഗാന്ധി. രാഹുല്‍ഗാന്ധി കോഴിക്കോട് എത്തുമ്പോള്‍ കാണമെന്ന് നദാന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനുസാധിച്ചില്ല. അങ്ങനെയിരിക്കെയാണ് പ്രിയനേതാവ് കണ്ണൂരിലെത്തുന്നതായ വാര്‍ത്തയറിഞ്ഞത്. ഇതോടെ മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കാനായി മാതാപിതാക്കളുടെ ശ്രമം. എന്നാല്‍ കണ്ണൂരിലെ അതീവസുരക്ഷാ പ്രധാന്യമുള്ള വേദിയില്‍ നദാന് പ്രവേശിക്കാനായില്ല.ഏഴുവയസ്സുകാരന്‍ പൊട്ടിക്കരഞ്ഞു. നിരാശനായി കണ്ണൂരില്‍നിന്ന് മടങ്ങിയെങ്കിലും മകന്‍ കരയുന്നതിന്റെ ചിത്രവും മകന്റെ സങ്കടവും വിവരിച്ച് നദാന്റെ പിതാവ് സന്തോഷ് ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. നിമിഷങ്ങള്‍ക്കകം ഈ പോസ്റ്റ് വൈറലായത്. സംഭവം കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞതോടെ അനന്തു സുരേഷ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാഹുല്‍ ഗാന്ധിയെ നദാനെപ്പറ്റിയുള്ള വിവരം അറിയിക്കാന്‍ മുന്‍കൈ എടുത്തു. ഇതിനു പിന്നാലെയാണ് അച്ഛന്റെ ഫോണിലേയ്ക്ക് രാഹുല്‍ ഗാന്ധിയുടെ വിളിയെത്തിയത്.
അപ്രതീക്ഷിതമായി കോണ്‍ഗ്രസ് അധ്യക്ഷന്റെ വിളിയെത്തിയ സംഭവം സന്തോഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ
ഇതാണ് …ഈ നന്മയാണ് ഒരു ഏഴുവയസ്സുകാരനെ പോലും ആ വലിയ മനുഷ്യന്റെ ആരാധകനാക്കിയത്… രാവിലെ 10.59 a.m ഫോണിലേക്ക് ഒരു പ്രൈവറ്റ് നമ്പറില്‍ നിന്ന് ഒരു ഫോണ്‍ കോള്‍.. ‘ഞാന്‍ രാഹുലാണ്…എനിക്ക് മോനോടൊന്ന് സംസാരിക്കാമോ എന്ന് വിനയം കലര്‍ന്ന ചോദ്യം…വിശ്വസിക്കാനാവാത്ത ഒരു നിമിഷം…. ഹൃദയം നിറഞ്ഞ നന്ദി… പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും… ഒപ്പം നന്മനിറഞ്ഞ ആ അജ്ഞാത സുഹൃത്ത് അനന്തു സുരേഷ് ചെരുവിലിനും..
Post Your Comments