International

അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ പോലീസെത്തി;പെറു മുന്‍ പ്രസിഡന്റ് സ്വയം വെടിവെച്ചു മരിച്ചു

ലിമ : അഴിമതിക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പെറു മുന്‍ പ്രസിഡന്റെ അലന്‍ ഗാര്‍ഷ്യ (69) സ്വയം വെടിവെച്ചു മരിച്ചു. പോലീസ് വീട്ടിലെത്തിയപ്പോള്‍ ഗാര്‍ക മുറിയില്‍ക്കയറി വാതിലടയ്ക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു

തലയില്‍ വെടിയുണ്ടയേറ്റു കിടന്ന ഗാര്‍ഷ്യയെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോടിക്കണക്കിനു രൂപയുടെ ലാറ്റിനമേരിക്കന്‍ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യുന്നതിനായാണ് പോലീസ് അവിടെയെത്തിയത്.

2006-11 കാലഘട്ടത്തില്‍ ബ്രസീലിലെ കെട്ടിടനിര്‍മാണ ഭീമന്‍ ഓഡ്ബ്രെക്റ്റില്‍ നിന്ന് ഗാര്‍ഷ്യ കോടിക്കണക്കിനു രൂപ വാങ്ങിയെന്നതാണ് കേസ്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ഗാര്‍ഷ്യയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button