ലക്ഷ്മീ ദേവിയുടെ പ്രതീകമാണ് തുളസിച്ചെടി. ഐശ്വര്യത്തിനായാണ് തുളസിച്ചെടി നട്ടു പരിപാലിക്കുന്നത്. ഔഷധസസ്യമായ തുളസി ദേവാസുരന്മാര് അമൃതിനായി പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നു വന്നതാണ് എന്നതാണ് വശ്വാസം. ഒട്ടുമിക്ക ഹൈന്ദവ ഗൃഹങ്ങളിലും ‘തുളസിത്തറ’ഒരുക്കി തുളസിച്ചെടിയുടെ മാഹാത്മ്യം കാത്തുസൂക്ഷിച്ചു പോരുന്നു. തുളസിത്തറയില്‍ ദീപം തെളിക്കുന്നത് അതിന്റെ മഹത്വവും ഭഗവത് സാമീപ്യവും വിളിച്ചോതുന്നതാണ്.വിഷ്ണുപ്രിയ’ എന്നു കൂടി തുളസിച്ചെടി അറിയപ്പെടുന്നു. രോഗപീഡകളാലുള്ള മരണത്തെ പോലും അകറ്റാനുള്ള ശക്തി തുളസിച്ചെടിയ്ക്ക് ഉള്ളതായി പൗരാണിക ഗ്രന്ഥങ്ങള്‍ ഉദ്ഘോഷിക്കുന്നുണ്ട്. കൃഷ്ണ തുളസിയ്ക്ക് വലം വച്ചാല്‍ രോഗപീഡകള്‍ ദൂരത്തകലുമെന്നാണ് വിശ്വാസം. പാപത്തെ നശിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ഭൗതീക ശരീരം ദഹിപ്പിക്കുമ്പോള്‍ തുളസിച്ചെടിയുടെ ചുള്ളികള്‍ ചിതയില്‍ ഇടാറുണ്ട്.തുളസിച്ചെടിയെ വലം വയ്ക്കുമ്പോള്‍
പ്രസീദ തുളസീ ദേവീപ്രസീദ ഹരിവല്ലഭേക്ഷീരോദമഥനോദ്ഭൂതേതുളസീ ത്വാം നമാമ്യഹം എന്ന മന്ത്രം ഉരുവിടുന്നത് ഉത്തമമാണ്. ശുദ്ധ വൃത്തിയോടു കൂടി മാത്രമേ കൃഷ്ണ തുളസിയെ സമീപിക്കാവൂ…
Post Your Comments