KeralaLatest News

മൂന്ന് വയസുകാരന് ക്രൂരമർദ്ദനം : അമ്മ അറസ്റ്റിൽ

കൊച്ചി : ആലുവയിൽ മൂന്ന് വയസുകാരനെ  മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. വധം ശ്രമം ചുമത്തിയാണ് അറസ്റ്.അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഇന്നലെ വൈകുന്നരമാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. വീടിന്‍റെ ടെറസില്‍ നിന്ന് വീണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കുഞ്ഞിന്റെ പരിക്കുകള്‍ സംബന്ധിച്ച്‌ രക്ഷിതാക്കള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ വിശദമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button