Election NewsLatest NewsIndia

വോട്ട് ചെയ്യുന്നവര്‍ക്ക് ബില്ലില്‍ 50 ശതമാനം ഡിസ്‌ക്കൗണ്ടുമായി ചെന്നൈയിലെ ഹോട്ടല്‍

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക ഡിസ്‌ക്കൗണ്ടുമായി ചെന്നൈയിലെ ഹോട്ടല്‍. 38 ലോക്സഭാ മണ്ഡലങ്ങളിലും 18 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവര്‍ക്കാണ് ഭക്ഷണം കഴിക്കുന്ന ബില്ലില്‍ അമ്പത് ശതമാനം ഡിസ്‌ക്കൗണ്ട് നല്‍കുന്നത്.

വോട്ട് ചെയ്തു എന്നതിന്റെ അടയാളവുമായി തങ്ങളുടെ ഹോട്ടലില്‍ എത്തുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുന്നതെന്ന് ക്ലാരന്‍ ഹോട്ടല്‍ വ്യക്തമാക്കി. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ഡിന്നര്‍ ബുഫെറ്റ് എന്നിവയക്കാണ് ഡിസ്‌ക്കൌണ്ട് ലഭിക്കുന്നത്.

ചില ഷോപ്പിങ് മാളുകളിലും വോട്ടര്‍മാര്‍ക്ക് ഡിസ്‌കൗണ്ട് ഓഫര്‍ നല്‍കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 822 സ്ഥാനാര്‍ത്ഥികളും നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 269 സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button