Education & Career

കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: വഴുതയ്ക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്ക് വേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതിൽ കൂടുതലോ കാഴ്ചപരിമിതി തെളിയിക്കുന്ന സർക്കാർ അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. അഞ്ച് വയസ്സു മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് ഒന്നാം ക്ലാസിലേക്കും സാധാരണ വിദ്യാലയത്തിൽ പഠിക്കുന്ന കാഴ്ചപരിമിതരായ കുട്ടികൾക്ക് ടി.സി.യുടെ അടിസ്ഥാനത്തിൽ രണ്ടാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയും പ്രവേശനം നൽകുന്നു.

വിദ്യാഭ്യാസവും, ഭക്ഷണവും, താമസസൗകര്യവും, ചികിത്സാസഹായവും തികച്ചും സൗജന്യമാണ്. യൂണിഫോം, സ്‌കൂൾ സാമഗ്രികൾ എന്നിവ വാങ്ങുന്നതിനുള്ള ധനസഹായവും ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ മേയ് 15നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2328184, 8547326805. ഇ-മെയിൽ: gbs.tvpm@gmail.com.

shortlink

Related Articles

Post Your Comments

Related Articles


Back to top button