Latest NewsElection NewsKerala

ശബരിമല മുൻ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി മാതാവ്

കൊച്ചി: ശബരിമല മുൻ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി മാതാവ്. പ്രായമായ അമ്മയെ നോക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് ചെയ്തില്ല. മാത്രമല്ല അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് അമ്മ അറിയാതെ പണം പിൻവലി ക്കുന്നവെന്നും കാണിച്ചാണ് കോടതിൽ പരാതി സമർപ്പിച്ചിരിക്കുന്നത്.

ഹൈക്കോടതിയിലാണ് അമ്മ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ബാങ്കിൽ പോകാൻ ബുദ്ധിമുട്ടുള്ള കാരണം മകനെ സമീപിച്ചിരുന്നുവെന്നും എന്നാൽ മകൻ തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും അമ്മ പറയുന്നു. അതേസമയം തിരുവനന്തപുരത്ത് മകളോടൊപ്പമാണ് അമ്മ ഇപ്പോൾ താമസിക്കുന്നത്.

സംഭവത്തിൽ തിരുവനന്തപുരം ആര്‍ഡിഒയ്ക്കും പരാതി നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ രണ്ടാഴ്ചക്കകം തീര്‍പ്പിന് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഹര്‍ജി അനുരഞ്ജന ശ്രമത്തിനായി ഈ മാസം 26 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button