CinemaNewsEntertainment

ഉയരെയുടെ ട്രെയിലര്‍ പുറത്ത്

 

ഒരിടവേളയ്ക്ക് ശേഷം പാര്‍വതിയുടെ ശക്തമായ സ്ത്രീ കഥാപാത്രവുമായി ഉയരെയുടെ ട്രെയ്‌ലര്‍ പുറത്ത്. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് നായകന്മാര്‍.

എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമിന്റേതാണ്. സിദ്ദിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

റഫീഖ് അഹമ്മദ്, ഷോബി എന്നിവരുടെ വരികള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം നല്‍കുന്നു. മുകേഷ് മുരളീധരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ പല്ലവി എന്ന പൈലറ്റിന്റെ വേഷമാണ് പാര്‍വ്വതി കൈകാര്യം ചെയ്യുന്നത്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ജീവിതകഥ പ്രതിപാദിക്കുന്ന ‘ഉയരെ’ ഏപ്രില്‍ 26ന് ഉയരെ പറക്കാനായി പ്രേക്ഷക്കര്‍ക്ക് മുന്നിലെത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button