KeralaLatest News

ടിക് ടിക്… എന്ന് മുട്ടി ടിക്ടോക്ക് .. കേറ്റില്ലെടാന്ന് പ്ലേസ്റ്റോര്‍.. നെെസായിട്ട് ഒഴിവാക്കിയല്ലേടാ. .ചിരിച്ച് മണ്ണ് തിന്ന് ട്രോള്‍ ടിക് ടോക്ക് സമാധി ദിനം

സി നിമ മോഹികളും കാലാകരന്‍മാരും എന്ന് വേണ്ട സര്‍വ്വരും ഒരു പയറ്റ് പയറ്റി മറ്റുളളവരെ വെറുപ്പിക്കാവുന്നതിന്‍റെ അപ്പുറം വെറുപ്പിച്ചും ഒപ്പം നല്ല വിഡിയോകളും ചിരിപടര്‍ത്തുന്നതും കഴിവ് പ്രകടിപ്പിക്കുന്നതും അടക്കം ടിക് ടോക്ക് എന്ന ആപ്പ് എല്ലാവര്‍ക്കുമിടയില്‍ സുപരിചിതനായിരുന്നു ടിക് ടോക്ക്.എന്നാല്‍ ചിലത് അതിര് കടന്നു . അതോടെ പിടിയും വീണു.ഇന്ന് ടിക്ക് ടോക്കിന്‍റെ സമാധിയായിരുന്നു. ഏവരും ടിക്ക് ടോക്കിനെ സങ്കടത്തോടെയാണ് പറഞ്ഞയച്ചത്. ട്രോളന്മാരും ഒട്ടും കുറച്ചില്ല. രസകരമായ ചിരി പടര്‍ത്തുന്ന ട്രോളുകള്‍ കൊണ്ടാണ് അവരും ടിക്കിനെ യാത്ര അയയ്പ്പ് നല്‍കിയത്.

നില്ല് നില്ലെന്‍റെ നീലക്കുയിലേ’…, ‘കുട്ടാ കുട്ടാ കരയല്ലേ കുട്ടാ’…എന്നീ ചലഞ്ചുകള്‍ക്ക് വന്‍ പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. വീഡിയോ ചിത്രീകരണവും എഡിറ്റിങുമെല്ലാം വളരെ എളുപ്പത്തില്‍ സാധ്യമാകും എന്നതാണ് ടിക് ടോകിന്‍റെ പ്രചാരം വര്‍ധിക്കാന്‍ കാരണമായത്.

ചൈനീസ് ഷോര്‍ട് വിഡിയോ ആപ്ലിക്കേഷനായ ടിക് ടോക് അടിയന്തരമായി നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടു മദ്രാസ് ഹൈക്കോടതിയാണ് ആവശ്യപ്പെട്ടത്. സെക്സ്, ലഹരി, ആഭാസ ഡാന്‍സുകള്‍, കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള പോണോഗ്രഫി ദൃശ്യങ്ങള്‍ എന്നിവ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ആപ് നിരോധിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. മധുര സ്വദേശിയും സാമൂഹികപ്രവര്‍ത്തകനുമായ അഡ്വ. മുത്തുകുമാര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം.

എന്തായാലും ടിക് ടോക്കിന് ആദരാജ്ജലി അര്‍പ്പിച്ച് ട്രോളന്‍ മാരുടെ ട്രോളുകള്‍ ചിരിച്ച് മണ്ണ് തിന്നിച്ചെന്ന് തന്നെ പറയാം . ടിക് ടോക്കിന്‍റെ ഫ്രെം ഉണ്ടാക്കി മാലയിട്ട് ആദരാജ്ജലി അര്‍പ്പിച്ചൊക്കെയാണ് ചിലര്‍ ടിക്കിനെ സങ്കടത്തോടെ പറ‍ഞ്ഞയച്ചത്. ടിക് ടോക്കെ ഇനി കാണില്ലെങ്കിലും നിന്നിലൂടെ ഞാന്‍ കുറേ ലെെക്കും ഫേളേവേഴ്സിനേയും കൂട്ടിയല്ലോ .. ഇനിയും വരില്ലേ ഇതുവഴി.. നിറകണ്ണുകളോടെ ടിക് ടോക് ഇന്ന് പ്ലേ സ്റ്റോറില്‍ നിന്ന് യാത്രയായി നമ്മളെയെല്ലാം വിട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button