തിരുനെല്ലി : മൂന്ന് വിഷയങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി വ്യക്തമാക്കി. കാർഷിക പ്രതിസന്ധിയും അഴിമതിയും ചർച്ചയാകും സാമ്പത്തിക മേഖലയുടെ തകർച്ചയും സ്വാധീനിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാവിധ അക്രമങ്ങൾക്കും കോൺഗ്രസ് എതിരാണ്.
ആവശ്യക്കാർക്ക് തൊഴിൽ നൽകാത്തതും അംബാനിക്ക് 30,000 കോടി നൽകിയതുമാണ് ദേശവിരുദ്ധത. നരേന്ദ്ര മോദിക്ക് ഇതൊന്നും മനസിലാകില്ല. നരേന്ദ്ര മോദിയുടെ അനില്‍ ഭായ് ആയതാണ് അംബാനിക്ക് റഫാൽ കരാറിനുള്ള യോഗ്യതയെന്നും രാഹുൽ പറഞ്ഞു. കണ്ണൂരിൽ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലിയിൽ ബലിതർപ്പണത്തിനായിട്ടാണ് രാഹുൽ ഇവിടെ എത്തിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എഐസിസി സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക് തുടങ്ങിയവരും ഒപ്പമുണ്ട്. ക്ഷേത്രദര്‍ശനവും പാപനാശിനിയില്‍ പിതാവിനായി ബലിതര്‍പ്പണവും രാഹുല്‍ ഗാന്ധി നടത്തും. അരമണിക്കൂറോളം രാഹുല്‍ ഗാന്ധി ഇവിടെ ചിലവഴിക്കും.
Post Your Comments