റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ പുകവലിക്ക് നിരോധനം. തൊഴിലാളികളുടേയും സന്ദര്‍ശകരുടേയും ആരോഗ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും കണക്കിലെത്ത് സാമൂഹ്യ ക്ഷേമ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളെല്ലാം പുകവലി നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപനങ്ങളില്‍ സ്ഥാപിക്കണമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അയ്യായിരം റിയാല്‍ വരെ പിഴ ഈടാക്കും.
Post Your Comments